Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ എണ്ണം വര്‍ധിച്ചു

റിയാദ്: സൗദിയില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ എണ്ണം 170 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് ചെറുകിട സ്ഥാപനങ്ങളില്‍ പി ഒ എസ് മെഷീന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു.

2016ല്‍ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ 2.67 ലക്ഷം പേയിന്റ് ഓഫ് സെയില്‍ മെഷീനുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടതോടെ പി ഒ എസ് മെഷീനുകളുടെ എണ്ണം 7.21 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം ഗ്രോസറി ഷോിപ്പുകള്‍, കോഫി ഷോപുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ പി ഒ എസ് മെഷീന്‍ സ്ഥാപിക്കാന്‍ നേരത്തെ വാണിജ്യ മന്ത്രാലയംനിര്‍ദേശം നല്‍കിയിരുന്നു. ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിനും വിദേശികളുടെ ബെനാമി സംരംഭം അവസാനിപ്പിക്കുന്നതിനും പി ഒ എസ് മെഷീനുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

വിഷന്‍ 2030 ന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പാന്‍ രാജ്യത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിജയകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top