Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

അന്താരാഷ്ട്ര പുസ്തക മേള ഒക്‌ടോബര്‍ 1ന് റിയാദില്‍ ആരംഭിക്കും

റിയാദ്: അന്താരാഷ്ട്ര പുസ്തക മേള ഒക്‌ടോബറില്‍ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം. പുസ്തക മേളയില്‍ അതിഥി രാഷ്ട്രമായി ഇറാഖ് പങ്കെടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര പുസ്തക മേള ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപുലമായി പുസ്തക മേളക്ക് വേദി ഒരുക്കാനാണ് ആലോചിക്കുന്നത്. റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒക്‌ടോബര്‍ 1 മുതല്‍ 10 വരെയാണ് പുസ്തക മേള നടക്കുക.

വിശിഷ്ട അതിഥി രാഷ്ട്രമായി ഇറാഖിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക, വിനിമയ വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ പറഞ്ഞു. സൗദി-ഇറാഖ് സൗഹൃദം വര്‍ധിപ്പിക്കുകയും ജനങ്ങളെ ഒന്നിപ്പിക്കുന്നതിയനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പുസ്തക മേള സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല എന്നിവ മേളയുടെ ഭാഗമായി നടക്കും. എല്ലാ വിഭാഗം ആസ്വാദകര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളത്. കുട്ടികള്‍ക്ക് പ്രത്യേക പവിലിയനും ഒരുക്കും
2019ല്‍ നടന്ന പുസ്തക മേളയില്‍ 5 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. ലിറ്ററേചര്‍, പബ്‌ളിഷിംഗ് ആന്റ് ട്രാന്‍സിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര പുസ്തക മേളക്ക് വേദി ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top