Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പ്രവാസി ഫൗണ്ടേഷന്‍ റിയാദ് കമ്മറ്റി; ഷാജഹാന്‍ ചാവക്കാട് പ്രസിഡന്റ്

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് സംഘടന പിരിച്ചുവിട്ടതിന് ശേഷം പ്രവാസി മലയാളി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സലിം വാലിലപ്പുഴ (കോഡിനേറ്റര്‍), ഷാജഹാന്‍ ചാവക്കാട് (പ്രസിഡന്റ്), റസല്‍ കമറുദ്ധിന്‍ (ജനറല്‍ സെക്രട്ടറി ), പ്രഡിന്‍ അലക്‌സ് തോമസ് (ട്രഷറര്‍), സിയാദ് വര്‍ക്കല (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

സഹഭാരവാഹികളായി അലി എ കെ റ്റി (വൈസ് പ്രസിഡന്റ്), യാസിര്‍ അലി (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണന്‍ പാലത്ത്, ലത്തീഫ് കരുനാഗപ്പള്ളി (ജോ :കണ്‍വീനര്‍, ജീവകാരുണ്യം), അന്‍സാര്‍ പള്ളുരുത്തി, നസീര്‍ തൈക്കണ്ടി (കലാവിഭാഗം കണ്‍വീനര്‍), ഷമീര്‍ കല്ലിങ്ങല്‍ (പി ആര്‍ ഒ) എന്നിവരെടക്കം 51 അംഗ നിര്‍വ്വഹക സമിതിയെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ജലീല്‍ ആലപ്പുഴ, സലാം ഇടുക്കി, ബഷീര്‍ കോട്ടയം, ലത്തീഫ് ശൂരനാട് എന്നിവരെയും സൗദി നാഷണല്‍ കമ്മിറ്റി പ്രതിനിധികളായി ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കൊസ്, ബിനു കെ തോമസ്, മുജിബ് കായംകുളം, ശരിഖ് തൈക്കണ്ടി എന്നിവരും തിരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഡോ അബ്ദുല്‍ നാസര്‍, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കൊസ്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുജിബ് കായംകുളം, ജിബിന്‍ സമദ് കൊച്ചി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top