മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം

റിയാദ്: ന്യൂസ് ക്ലിക്ക് മാധ്യമ പ്രവര്‍ത്തകരുടെ വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്ത നടപടിക്കെതിരെ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മറ്റി പ്രതിഷേധിച്ചു. വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുകയും ഫോര്‍ത്ത് എസ്‌റ്റേറ്റിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി. ലോകത്ത് ഏറ്റവും ദുര്‍ബലമായ പത്ര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം കൂടുതല്‍ ശക്തമായി ശബ്ദിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

 

Leave a Reply