Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സൗദിയില്‍ നിയമ ലംഘകരായ 21,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദിയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച 1,785 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ നിയമ ലംഘകരായ 21,103 വിദേശികള്‍ കസ്റ്റഡിയിലായതായും മന്ത്രാലയം അറിയിച്ചു. ഇതില്‍ തൊഴില്‍, താമസ, വിസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ ഉള്‍പ്പെടും. രാജ്യവ്യവാപകമായി പൊതുസുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രിയും നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 12,997 പേര്‍ വിസ നിയമം ലംഘിച്ചവരും 5,657 പേര്‍ അതിര്‍ത്തി സുരക്ഷാനിയമ ലംഘകരും 2,449 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്.

അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 1,785 പേരാണ് പിടിയിലായത്. ഇതില്‍ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് 55 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകര്‍ക്ക് ഗതാഗത, താമസസൗകര്യങ്ങള്‍ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാന്‍ ശ്രമിച്ചവരും അത്തരക്കാര്‍ക്ക് ജോലി നല്‍കിയവരുമായ 18 പേര്‍ വേറെയും പിടിയിലായിട്ടുണ്ട്.

കസ്റ്റഡിയിലുള്ള 14,100 പേരെ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. ഇതില്‍ 12,700 പേര്‍ പുരുഷന്മാരും 1,380 പേര്‍ സ്ത്രീകളുമാണ്. 4,800 പേരുടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രേഖകള്‍ അതത് രാജ്യങ്ങളുടെ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്. 2,558 പേരുടെ വിമാന ടിക്കറ്റ് റിസര്‍വേഷന്‍ നടപടികള്‍ പുരോഗമിക്കുകയുമാണ്. ഈ കാലയളവില്‍ 15,400 പേരെ നാടുകടത്തി. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top