Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍

ജിദ്ദ: എഴുപത് കോടി റിയാല്‍ ചെലവില്‍ ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് ത്വാഇഫിലായിരിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസം വ്യവസായത്തില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആകര്‍ഷകമായ പ്രകൃതിയും വിഭവശേഷിയും സമശീതോഷ്ണ കാലാവസ്ഥയും ത്വാഇഫിനെ വേറിട്ട് നിര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുന്നത് ഈ സവിശേഷതകളാണ്. രാജ്യത്തെ ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും സംരംഭകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതും മന്ത്രാലയത്തിെന്റ മുന്‍ഗണനാപട്ടികയിലാണ്. സ്വകാര്യ നിക്ഷേപകര്‍ക്ക് സേവനം ചെയ്യുന്നതിനായി ആവിഷ്‌കരിച്ചതാണ് ഇന്‍വെസ്റ്റ്‌മെന്റ് എനേബിളേഴ്‌സ് പ്രോഗ്രാം. സൗദി ടൂറിസം സെക്ടറിനായി ഒരു വികസന ഫണ്ട് തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

ത്വാഇഫ് മേഖലയില്‍ വിവിധ വിനോസഞ്ചാര പദ്ധതികള്‍ക്ക് ഇതിനം ടൂറിസം വികസന ഫണ്ടില്‍നിന്ന് ധനസഹായം അനുവദിച്ചിട്ടുണ്ട്. 300ലധികം മുറികള്‍ ഉള്‍പ്പെടുന്ന ഉന്നത നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇത്. അത് കൂടാതെയാണ് 70 കോടി റിയാല്‍ ചെലവില്‍ പുതിയ ചില ടൂറിസം പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗദി സമ്മര്‍ പ്രോഗ്രാമിനോട് അനുബന്ധിച്ച്, രാജ്യത്തിെന്റ വിവിധ പ്രദേശങ്ങളിലുടനീളം നടത്തുന്ന പര്യനടത്തിെന്റ ഭാഗമായാണ് അല്‍ഖത്തീബ് മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ത്വാഇഫിലെത്തിയത്. ഇവിടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. നിരവധി നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ചയും നടത്തി. ടൂറിസം മേഖലയിലെ വിപുലമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്തു.

ത്വാഇഫിന് പ്രകൃതിദത്തമായ വളരെയധികം സവിശേഷതകളുണ്ടെന്നും അതെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണെന്നും ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് ഇവിടെയെന്നും മന്ത്രി പറഞ്ഞു. അത് രാജ്യത്തെയും പൊതുവെ പ്രദേശത്തെയും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാന്‍ യോഗ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top