Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഫിഫ ലോകകപ്പ് – 2034; ആതിതേഥേയത്വം വഹിക്കാന്‍ സൗദിയുടെ നാമര്‍നിര്‍ദേശം

റിയാദ്: ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദി അറേബ്യയുടെ നാമനിര്‍ദേശ പത്രിക ഫിഫക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പാരീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്‍ഫാന്റിനോക്ക് ആണ് പത്രിക സമര്‍പ്പിച്ചത്.

സ്‌പോര്‍ട്‌സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയു്യം സാന്നിധ്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളാണ് പ്രസിഡന്റിന് പത്രിക കൈമാറിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top