റിയാദ്: ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ക്യാംപെയ്ന്‍ സമാപന സമ്മേളനവും അഹ്‌ലന്‍ റമദാന്‍ സംഗമവും മാര്‍ച്ച് 17ന് നടക്കും. ഖുറൈശ് റോഡില്‍ എക്‌സിറ്റ് 30 ലെ നൗറസ് വിശ്രമകേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമാവും. ആറുമാസം നീണ്ടുനിന്ന ക്യാംപയ്ന്റെ സമാപന സമ്മേളനം തിരുവനന്തപുരം ദാറുല്‍ അര്‍ഖം കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. ഉത്തമ വിശ്വാസം ഉദാത്ത സംസ്‌കാരം എന്ന വിഷയത്തില്‍ ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖതീബ് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
ന്യുജന്‍; പ്രശനങ്ങള്‍ പരിഹാരമുണ്ട് എന്ന വിഷയം വിസ്ഡം സ്റ്റുഡന്റസ് കേരളം പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമി, അജയ്യം ഇസ്‌ലാം എന്ന വിഷയം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ബിരുദാനന്തര വിദ്യാര്‍ത്ഥി നൂറുദ്ദീന്‍ സ്വലാഹി, നോമ്പും വിശ്വാസിയും എന്ന വിഷയം അബ്ദുല്ല അല്‍ ഹികമി, റമദാന്‍ കൊണ്ട് നേടേണ്ടത് എന്ന വിഷയം ഷുക്കൂര്‍ ചക്കരക്കല്ല് എന്നിവര്‍ അവതരിപ്പിക്കും. ഹൃദ്യം ക്വുര്‍ആന്‍ സെഷന് ആഷിക് ബിന്‍ അഷ്‌റഫ്, അമീന്‍ മുഹമ്മദ്, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിങ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) ഒന്‍പതാം ഘട്ട പരീക്ഷ റിയാദില്‍ നിന്നുളള റാങ്ക് ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കണ്ടിന്യുയസ് റിലീജിയസ് എഡ്യുക്കേഷന്‍ (സി.ആര്‍.ഇ) രണ്ടാഘട്ട ലോഞ്ചിങ്, സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വുര്‍ആന്‍ പാരായണ മത്സരം, റമദാന്‍ ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലിറ്റില്‍ വിങ്‌സ് സെഷന്‍ ഒരുക്കിയിട്ടുണ്ട്.
ഉമര്‍ ഫാറൂഖ് മദനി സുല്‍ത്താന, ഉമര്‍ കൂള്‍ടെക്ക്, ഉമര്‍ ഫാറൂഖ് വേങ്ങര, സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്റര്‍ പ്രതിനിധീകരിച്ച് ഇമ്പിച്ചിക്കോയ ദമ്മാം,എന്‍. വി.മുഹമ്മദ് സാലിം മദീന, താജുദ്ദീന്‍ സലഫി മാറാത്ത്, അബ്ദുസലാം മദീനി ഹായില്‍, മുഹമ്മദലി ബുറൈദ, ഡോ. അബ്ദുല്ല ഹാറൂണ്‍ ബുറൈദ, ഫൈസല്‍ കൈതയില്‍ ദമ്മാം, മുഹമ്മദ് കുട്ടി പുളിക്കല്‍,ഷുഹൈബ് ശ്രീകാര്യം അല്‍റാസ്, ഒസാമ ബിന്‍ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹനസൗകര്യത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0550062689 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.