റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ ഒമ്പതാമത് പ്രതിജ്ഞാ ക്യാമ്പയിന്‍ ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26നു നടന്നു. സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, കേരളത്തിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും നൂറുകണക്കിന് അധ്യാപകരും പ്രതിജ്ഞയില്‍ അണിചേര്‍ന്നു.
‘തെളിവുകള്‍ വ്യക്തമാണ്, പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം സ്വീകരിക്കുക’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിസയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ അധ്യാപകര്‍ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികള്‍ റിസയുടെ വിവിധ സോണല്‍ കമ്മിറ്റികള്‍ നേതൃത്വം നല്‍കി.
ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക എന്ന ഉദ്ദേശത്തോടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സാമൂഹിക കൂട്ടായ്മകള്‍, പോളി ക്ലിനിക്കുകള്‍, ലേബര്‍ ക്യാമ്പുകള്‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങി വിവിധ പ്ലാറ്റുഫോമുകളിലൂടെ ഓരോ വര്‍ഷവും ലഹരി വിരുദ്ധ സന്ദേശം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുവാന്‍ കഴിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു റിസ കണ്‍വീനറും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ .അബ്ദുല്‍ അസീസ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.