
ഹായില്‍: കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഹായിലില്‍ നിന്ന് മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലില്‍ മിനിമാര്‍ക്കറ്റ് നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ് (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാന്‍ ഹാഇലില്‍നിന്ന് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മക്കയില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.