റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ ആരംഭിച്ചു. വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ഇഫ്താര്‍ സംഗമങ്ങള്‍. റിയാദ് നഗരത്തിന്റെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖ ഇസ്‌ലാഹി പ്രബോധകര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.
ഓള്‍ഡ് സനയ്യ ഇസ്‌കാന്‍ ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അസീസിയ സുല്‍ത്താന്‍ ഇസ്തിറാഹയില്‍ നടന്നു. വിവിധ വിഷയങ്ങളില്‍ അബ്ദുല്ല അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്ല് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ഐ.സി.സി കണ്‍വീനര്‍ മൊയ്തു അരൂര്‍, മുജീബ് പൂക്കോട്ടൂര്‍, ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ ഷാനവാസ് കൊല്ലം, അര്‍ഷാദ് ആലപ്പുഴ, അമീര്‍ സാബു കോഴിക്കോട്, സാജിദ് കാഞ്ഞങ്ങാട്, സൈനുദീന്‍ പൊന്നാനി, അഷ്‌റഫ് പൂക്കോട്ടൂര്‍, നബീല്‍ കണിയാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബത്ഹ ഏരിയ ഇഫ്താര്‍ മീറ്റില്‍ ശുഐബ് മദീനി നിലമ്പൂര്‍, നവാസ് അന്‍സാരി, അബ്ദുല്ല അല്‍ ഹികമി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആര്‍.സി.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ ബഷീര്‍ കുപ്പൊടന്‍, ശിഹാബ് അലി. ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ യാസര്‍ അറഫാത്ത്, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, നൂറുദ്ദീന്‍ തളിപ്പറമ്പ്, അബ്ദുസലാം, ഷഹീര്‍ പുളിക്കല്‍, ചൂരിയോട്, നൂറുദ്ദീന്‍ തളിപ്പറമ്പ്, അബ്ദുസലാം,നബീല്‍ സഹീര്‍ ഷാഹിദ്, ജവാദ്, യുസുഫ്, ശബാബ്,ബാസിം, അബ്ദുറഹൂഫ് സ്വലാഹി, അബ്ദുലത്തീഫ്, അസ്‌കര്‍,നിയാസ്, ഖാലിദ്,
,ജസീല, മഅസൂമ, ഷബ്‌ന, ശബാന കെ.വി, ഷാമില, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുലൈ ഏരിയ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമത്തില്‍ അബ്ദുല്ല അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ മൊയ്തു അരൂര്‍, ഉബൈദ് തച്ചമ്പാറ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ ആരിഫ് കക്കാട്, ഫയാസ് കോഴിക്കോട്, അക്ബര്‍ അലി, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒലയ ഏരിയ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമത്തില്‍ ആഷിക് ബിന്‍ അഷറഫ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി കണ്‍വീനര്‍ അജ്മല്‍ കള്ളിയന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ യൂസുഫ് ശരീഫ്, ഷഹജാസ് പയ്യോളി, ഷൈജല്‍ വയനാട്, മുഫീദ് കണ്ണൂര്‍, മുസ്തഫ മാവൂര്‍,ബാവ മാവൂര്‍,ഫൈസല്‍ കൊയിലാണ്ടി,അബ്ദുല്‍ വഹാബ്, ഷമീര്‍ കാളികാവ്, സാഹില്‍ ശരീഫ്, മിസ്ഫര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ശിഫ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമത്തില്‍ അബ്ദുല്ല അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആറു.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുറഹിമാന്‍ വയനാട് ,സകരിയ കൊല്ലം, അമീന്‍ മദീനി, അന്‍വര്‍ ആലപ്പുഴ, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.