തിന്മ തിരയുന്ന മനോഭാവം മനസിനെ തളര്‍ത്തും

റിയാദ്: ചിരിയും ചിന്തയും ഉണര്‍ത്തി മനസിന്റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ ചര്‍ച്ചാ വേദി വേറട്ടി അനുഭവമായി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദ പരിപാടി റിംഫ് ടോക് സീസണ്‍-3 ആണ് വേറിട്ട അനുഭവം സമ്മാനിച്ചത്.

മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും അതുമാത്രം പറയുകയും ചെയ്യുന്ന മനോഭാവമാണ് ഒരാളില്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നതെന്ന് വിഷയം അവതരിപ്പിച്ച സൈകോളജിസ്റ്റും ലൈഫ്‌കോച്ചുമായ സുഷമ ഷാന്‍ പറഞ്ഞു. മനോഭാവം പലര്‍ക്കും പലതരത്തിലാണ്. ജീവിതം വിജയിക്കുന്നതിന് മറ്റൊരാളുടെ നന്മ കാണാന്‍ മനസ്സിനെ സ്വയം പാകപ്പെടുത്തണം. അപ്പോള്‍ മാത്രമാണ് മനസമാധാനവും സന്തോഷവും ഉണ്ടാവുകയുളളൂ.

തൊഴിലിടങ്ങള്‍, പൊതുയിടങ്ങള്‍, കുടുംബ ജീവിതം തുടങ്ങി എല്ലാ മേഖലകളിലും വിജയിക്കുന്നത് പൊസീറ്റീവ് ചിന്തയുളളവരാണ്. ഇടപെടുന്ന ചുറ്റുപാടുകളില്‍ നെഗറ്റിവ് സാഹചര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അവരുമായി നിശ്ചിത അകലം കാത്തുസൂക്ഷിക്കം. സ്വയം മനസ്സിലാക്കാനും മറ്റുളളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സുഷമ ഷാന്‍ പറഞ്ഞു. സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫ്യൂച്ചര്‍ ഡക്റ്റ് സി ഇ ഒ അജേഷ് രാഘവന്‍ ഉത്ഘാടനം ചെയ്തു. മീഡിയാ ഫോറം വൈസ് പ്രസിഡന്റ് കനകലാല്‍ അധ്യക്ഷത വഹിച്ചു.

അജേഷ് രാഘവന്‍, സുഷ്മ ഷാന്‍ എന്നിവര്‍ക്ക് മീഡിയാ ഫോറത്തിന്റെ ഉപഹാരം ജലീല്‍ ആലപ്പുഴ, നസ്‌റുദ്ദീന്‍ വി ജെ എന്നിവര്‍ സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, ഷിബു ഉസ്മാന്‍, മുജീബ് താഴത്തേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply