Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കേളി ചാരിറ്റബിള്‍ സൊസൈറ്റി; പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

റിയാദ്: കേളി കലാസാസ്‌കാരിക വേദി ‘പ്രവാസി കുടുംബ സുരക്ഷാ പദ്ധതി’ ആരംഭിച്ചു. കേളി 24-ാംം വാര്‍ഷിക വേദിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. വെബ് സെറ്റ് പ്രകാശനവും നിര്‍വഹിച്ചു. പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടുതലാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തത് ആരോഗ്യം മോശമാക്കുന്നു. മാത്രമല്ല, സ്വയം ചികില്‍സയും മടിയും പല പ്രവാസി കുടുംബങ്ങളെയും അനാഥമാക്കുന്നു. ഇത്തരം അനുഭവങ്ങളാണ് പ്രവാസികള്‍ക്കായി സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രചോദനമെന്ന് കെപിഎം സാദിഖ് പറഞ്ഞു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കു അംഗത്വം നേടാം. 2025 മാര്‍ച്ച് ഒന്നു മുതല്‍ പദ്ധതി ആരംഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേളി കലാസാംസ്‌കാരിക വേദി ചാരിറ്റബിള്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അസംഘടിതരായ പ്രവാസി സമൂഹത്തിന് പദ്ധതി സഹായകമാകും. അംഗമാവുന്നവര്‍ക്ക് ഒരു വര്‍ഷം സുരക്ഷയാണ് ആദ്യ ഘട്ടം ലഭിക്കുക. പദ്ധതി കാലയളവില്‍ അംഗം പ്രവാസം അവസാനിപ്പിക്കുകയോ, മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോവുകയോ ചെയ്താലും ആനുകൂല്യം ലഭിക്കും. തുടര്‍ച്ചയായി 20 മാസം പദ്ധതിയില്‍ തുടരുന്നവര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ സഹായം നല്‍കും. കുടുംബ സുരക്ഷക്കൊപ്പം നാട്ടിലെ പാലിയേറ്റിവ് കേയ്‌റുകള്‍ക്ക് സഹായകമാകാവുന്ന തരത്തില്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഓണ്‍ലൈനായും കേളി യൂണിറ്റ് പ്രവര്‍ത്തകര്‍ മുഖേനയും പ്രവാസിക്കു പദ്ധതിയില്‍ അംഗമാകാന്‍ കഴിയും.

പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയെ പ്രതിനിധീകരിച്ച് ആദ്യ അപേക്ഷകള്‍ സ്വീകരിച്ചു. വിദ്യഭ്യാസ മേഖലയില്‍ നിന്നും ഡ്യുന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപില്‍ നിന്നു കേളി സെക്രട്ടറിയും ആരോഗ്യ മേഖലയില്‍ നിന്നു നഴ്‌സ് വിഎസ് സജീനയില്‍ നിന്ന് പ്രസിഡന്റും അസംഘടിത തൊഴില്‍ മേഖലയെ പ്രതിനിധീകരിച്ച് രാമകൃഷ്ണന്‍ ധനുവച്ചപുരത്തില്‍ നിന്ന് ട്രഷററും അപേക്ഷകള്‍ ഏറ്റുവാങ്ങി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top