Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ‘റിമാല്‍’ സാന്ത്വന സംഗമം

മലപ്പുറം: റിയാദിലെ മലപ്പുറം കൂട്ടായ്മ ‘റിമാല്‍’ സാന്ത്വന സംഗമം നടത്തി. മലപ്പുറം നഗരസഭയും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ ഭിന്നശേഷിക്കാര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ക്ക് മുഖ്യ പങ്കു വഹിക്കാന്‍ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. അജ്ഫാന്‍ ഗ്രൂപ്പ് എംഡി ഡോ മുഹമ്മദ് കുട്ടി ഹാജി നെച്ചിക്കാട്ടില്‍ മുഖ്യാതിഥിയായിരുന്നു. റിമാല്‍ സൊസൈറ്റി ട്രഷറര്‍ സലീം കളപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ നൗഷാദ് കളപ്പാടന്‍, നാസര്‍ കാരന്തൂര്‍, ഫായിദ അബ്ദുറഹ്മാന്‍, അസീസ് അത്തോളി, കെ.പി. അബ്ദുറഹ്മാന്‍ ഹാജി, നാണത്ത് കുഞ്ഞിമുഹമ്മദ് എന്നിവര്‍ ആശംസ നേര്‍ന്നു.

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സസ് ഇനീഷ്യേറ്റീവിന്റെ ‘ഒപ്പം’ പദ്ധതി ആക്‌സസ് ജില്ല സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളജ് അധ്യാപകനുമായ കെ. അബ്ദുനാസര്‍ അവതരിപ്പിച്ചു. ആക്‌സസ് ടീമംഗങ്ങളായ മുസ്തഫ തോരപ്പ, ബഷീര്‍ കണ്ണത്തുപാറ, ശറഫിയ മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. റിമാല്‍ പ്രസിഡന്റ് അമീര്‍ കൊന്നോല ആക്‌സസ് ടീമിനെ പരിചയപ്പെടുത്തി. ഡോ. സലീം കൊന്നോല റിമാല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംഗമത്തില്‍ ആദ്യ ക്ഷണിതാവായി എത്തിയ ലവ മൊയ്തീന്‍ പൊന്മള ഗസ്റ്റ് പ്രവേശനം ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ക്കായി ഡോ. സി.കെ മുഹമ്മദ് ഷഹിന്‍ഷ, ഡോ. മുനീര്‍, ഡോ. ഹസ്സന്‍ എന്നിവരുടെയും മലബാര്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ട്രോമകെയര്‍ വളണ്ടിഴേയ്‌സ്, റിമാല്‍ ലേഡീസ് വിങ് എന്നിവരുടെയും സേവനം ഒരുക്കിയിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍, കോല്‍ക്കളി, ഷംസു പാണായിയുടെ മാജിക് ഷോ, മലപ്പുറം ഇശല്‍ കൂട്ടത്തിന്റെ സംഗീത വിരുന്ന് എന്നിവ അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ അറബി സ്വാഗതവും, സി.കെ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. വി.വി. നദ്‌വ പ്രാര്‍ഥന ഗീതം അവതരിപ്പിച്ചു.

ഉമര്‍ കാടേങ്ങല്‍, കെ.കെ റഷീദ്, മുഹമ്മദലി കൊന്നോല, കുഞ്ഞിമുഹമ്മദ് അലി എന്ന കുഞ്ഞാന്‍, ഗഫൂര്‍ തേങ്ങാട്ട്, ബഷീര്‍ കൂത്രാടന്‍, ഗഫൂര്‍ കെടി, നൗഫല്‍ പുളിയാട്ടുകുളം, ഷമീം കൊന്നോല, ശ്രീജ, സുഹറാബി പികെ, അബു തോരപ്പ, ഉമ്മര്‍ പാലേങ്ങര,സലാം കോഡൂര്‍, ഹനീഫ പിപി, കെ.പി ഷംസു, സാലിം തറയില്‍, ഹൈദര്‍ മങ്കരത്തൊടി, മജീദ് മൂഴിക്കല്‍, റാഫി വിവി, അര്‍ഷദ് പൂളക്കണ്ണി, ഹമീദ് ഹാജിയാര്‍പള്ളി, ജാഫര്‍ മൂഴിക്കല്‍, സാദിഖ് ഹാജിയാര്‍പള്ളി, ലത്തീഫ് കോല്‍മണ്ണ, വി. ഫിറോസ്, ലത്തീഫ് പരി, ബഷീര്‍ പറമ്പില്‍, പി.സി മജീദ്, ജാഫര്‍ കിളിയണ്ണി, മുസമ്മില്‍ കാളമ്പാടി, സമദ് സീമാടന്‍, സമീല്‍ ഇല്ലിക്കല്‍, ടി. ഷൗക്കത്തലി, ബാപ്പുട്ടി വലിയങ്ങാടി, ഫൈസല്‍ തറയില്‍, ഷബീര്‍ പൂളക്കണ്ണി, ഇബ്രാഹിം ഈസ്റ്റ് കോഡൂര്‍, കമാല്‍ മഞ്ഞക്കണ്ടന്‍, മുസ്തഫ കോഡൂര്‍, കൂഞ്ഞീതു പുല്‍പ്പാടന്‍, മെഹബൂബ് കണ്ണത്തുപാറ, നബീല്‍ കലയത്ത്, ശരീഫ് പള്ളിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top