Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

‘മലപ്പുറം മക്കാനി’ മലപ്പുറം കൂട്ടായ്മ വിന്റെര്‍ഫെസ്റ്റ്

റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെര്‍ഫെസ്റ്റ് ‘മലപ്പുറം മക്കാനി’ ശ്രദ്ധേയമായി. ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തിയ ഒത്തുചേരലില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍, സാംസ്‌കാരിക പൈതൃകങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. റിയാദ് സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന വിന്റെര്‍ഫെസ്റ്റ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാം പൂളക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വര്‍ക്കിങ്ങ് പ്രസിഡന്റ് അസൈനാര്‍ ഒബയാര്‍, വൈസ് പ്രസിഡന്റ് ഹബീബുറഹ്മാന്‍, ജോയിന്‍ സെക്രട്ടറിമാരായ ശിഹാബ് കരുവാരകുണ്ട്, ഷമീര്‍ കല്ലിങ്ങല്‍, മീഡിയ കണ്‍വീനര്‍ റിയാസ് വണ്ടൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബിന്‍യാമിന്‍ ബില്‍റു, ആര്‍ട്‌സ് കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ,

ക്ഷേമകാര്യ കണ്‍വീനര്‍ അന്‍വര്‍ സാദത്ത്, നിര്‍വാഹക സമിതി അംഗങ്ങളായ സമീര്‍ മാളിയേക്കല്‍, നാസര്‍ വലിയകത്ത്, ശിഹാബ് കാരേക്കാട്, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ലീനാ ജാനിഷ്, വൈസ് പ്രസിഡന്റ് നമീറ സമീര്‍, ട്രഷറര്‍ ഷെബി മന്‍സൂര്‍, പ്രോഗ്രാം സ്‌പോണ്‍സര്‍മാരായ അംജത് അഗാവൊ, സനു മാവേലിക്കര, സാക്കിര്‍ എമാല്‍കൊ, ദീപു. ബി.എന്‍.ബി, അലി കറിപോട്ട്, ബിനോയ് നൂറ കാര്‍ഗോ, അല്‍മദീന പ്രതിനിധികളായ ഫാറൂഖ് കോവല്‍, ഖാലിദ്, വെള്ളിയോട്, അഷ്‌റഫ് ഇസ്മ മെഡിക്കല്‍ സെന്റെര്‍, സ്പീഡ് പ്രിന്റ് ലത്തീഫ് തലാപ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

വികലാംകരുടെ ശാക്തീകരണം ലക്ഷ്യമാക്കി മുച്ചക്ര വാഹനത്തില്‍ ലോകം ചുറ്റുന്ന അരക്ക് താഴെ ചലനശേഷിയില്ലാത്ത ബീഹാര്‍ സ്വദേശി മുഹമ്മദ് ഹസന്‍ ഇമാമിന് ചടങ്ങില്‍ സ്വീകരണം നല്‍കി. പതിനഞ്ചു രാജ്യങ്ങള്‍ പിന്നിട്ട് സൗദിയിലെത്തിയ ഇദ്ദേഹത്തിന്ന് അന്‍സാര്‍ ക്രിസ്റ്റല്‍ ഉപഹാരം നല്‍കി ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമറലി അക്ബര്‍ നന്ദിയും പറഞ്ഞു. റിയാദ് ടാക്കീസ് കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, എല്‍ദോ വയനാട്, സജീര്‍ സമദ് എന്നിവരുടെ നേതൃത്വത്തില്‍ പാട്ടുമാലയും, ചിലങ്ക അംഗങ്ങളുടെ കൈക്കൊട്ട് കളിയും അരങ്ങേറി.

മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കുമായി നടന്ന ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം മജീദ് പതിനാറുങ്ങല്‍, ജിത്തു സോണ ഗോള്‍ഡ്, ഷമീര്‍ അല്‍ഷാമില്‍ എന്നിവര്‍ സമ്മാനിച്ചു. അബ്ദുള്‍ കരീം, മുഹമ്മദ് നവാര്‍, മുക്താര്‍ പൊന്നാനി, മജീദ് ചോല, ജാനിസ് പാലേമാട്, സാജിര്‍ കാളികാവ്, നിസാം നാട്ടുകല്ലിങ്ങല്‍, അമീര്‍ പട്ടണത്ത്, അബൂബക്കര്‍ മഞ്ചേരി, ഷാഹിന്‍ പള്ളിശ്ശേരി, ജമീദ് വല്ലാഞ്ചിറ, സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ മഞ്ചേരി എന്നിവര്‍ പരിപാടികള്‍ക്കുധനേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top