
റിയാദ്: ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസറായി ദീര്‍ഘ കാലം സേവനം അനുഷ്ഠിച്ച യുസഫ് കാക്കഞ്ചേരി വിരമിക്കുന്നുന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമ കാര്യങ്ങളിലും നിയമ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസഫ് കാക്കഞ്ചേരിയ്ക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ യാത്ര അയപ്പ് നല്‍കി. പ്രസിഡന്റ് റാഫി കൊയിലാണ്ടി പ്രശംസാ ഫലകം സമ്മാനിച്ചു.

റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്‍, സിദ്ധീഖ് തുവൂര്‍, കബീര്‍ നല്ലളം, ഹര്‍ഷദ് ഹസ്സന്‍, നൗഫല്‍ കണ്ണങ്കടവ്, ഫൈസല്‍ പൂനൂര്‍, കബീര്‍ പട്ടാമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പ്രവാസി സമൂഹം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും മറുപടി പ്രസംഗത്തില്‍ യുസഫ് കാക്കഞ്ചേരി വിശദുകരിച്ചു. റാഷിദ് ദയ സ്വാഗതവും ഷഹീന്‍ നന്ദിയും പറഞ്ഞു. സഫറുള്ള ആശിഫ് കൊയിലാണ്ടി, പ്രഷീദ്, റസാഖ്, ഷൗക്കത്തലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.