
അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമ്മിറ്റി കലാസാംസ്‌കാരിക പരിപാടി ‘ശിശിരനിലാവ്’ വിവിധ പരിപാടികളോടെ നടന്നു. ഷുഖൈഖ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സുശീല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ അനുസ്മരിച്ചാണ് സാംസ്‌ക്കാരിക സമ്മേളനം ആരംഭിച്ചത്. ഷിബു താഹിര്‍ എം ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ദമാം മേഖല സെക്രെട്ടറി ഗോപകുമാര്‍, പ്രവാസി സംഘടനപ്രതിനിധികളായ ജയപ്രസാദ് (നവോദയ), ഹര്‍ഷാദ് (ഒഐസിസി), നെസ്‌റ്റോ മാനേജര്‍ അന്‍സാരി എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. യോഗത്തിന് നവയുഗം അല്‍ഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും, നവയുഗം ഷുഖൈഖ് യൂണീറ്റ് സെക്രട്ടറി ബക്കര്‍ നന്ദിയും പറഞ്ഞു.

കലാസന്ധ്യയില്‍ സുറുമി നസീം, ഷാജി മതിലകം എന്നിവര്‍ അവതാരകരായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു വന്ന നൂറോളം പ്രവാസി കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. സംഗീത ടീച്ചറുടെ നേതൃത്തിലുള്ള നവയുഗം ഗായക സംഘത്തിന്റെ സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, ക്രിസ്തുമസ്സ് സാന്റോ പ്രകടനം, നവയുഗം ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച നൃത്താവതരണം എന്നിവ അരങ്ങേറി.
മത്സരവിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും നവയുഗം നേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, വേലൂ രാജന്‍, നാസര്‍ കൊല്ലം, സിയാദ് പള്ളിമുക്ക്, ജലീല്‍ കല്ലമ്പലം, ഷിബു താഹിര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിംങ്ങ് സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ നിസ്സാം കൊല്ലം, ഗോപകുമാര്‍, ബിജു വര്‍ക്കി, തമ്പാന്‍ നടരാജന്‍, സന്തോഷ്, ശരണ്യ ഷിബു, മഞ്ചു അശോക്, റിയാസ്, സാജി അച്യുതന്‍, ഇബ്രാഹിം, മീനു അരുണ്‍, ആമിന റിയാസ്, ആതിര, ബക്കര്‍, അന്‍വര്‍, സനോജ്, താഹിര്‍ കുളപ്പുള്ളി, സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.