
റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സന്ദീപ് വാര്യര്‍ക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര, ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്ദു മണ്ണാര്‍ക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല, ശ്യാം, സൈനുദ്ധീന്‍ കൊടക്കാടന്‍, അന്‍സാര്‍ പി വി, നിഹാസ്,ശരീഫ്, ഷഫീര്‍പത്തിരിപ്പാല, നഫാസ്, ഷംസീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജനുവരി 17 വൈളളി വൈകീട്ട് 7ന് റിയാദ് ഡി പാലസ് ഓഡിറ്റത്തില്‍ ‘പാലക്കാടന്‍ തേര്’ എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രവാസിയായിരുന്ന സന്ദീപ് വാര്യര്‍ക്ക് റിയാദില്‍ ധാരാളം സൗഹൃദമുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എത്തുന്ന സാഹചര്യത്തില്‍ സന്ദീപിന്റെ പ്രഭാഷണം കേള്‍ക്കാള്‍ നിരവധിയാളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.