Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

മാസ്മരിക സംഗീതം റിയാദില്‍; റഹ്മാന്‍ കച്ചേരി ഫെബ്രു. 21ന്

റിയാദ്: മാസ്മരിക സംഗീതത്തിന് ഭാവ ഗീതം നല്‍കുന്ന സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ നേതൃത്വം നല്‍കുന്ന സംഗീത കച്ചേരിക്ക് റിയാദ് വേദിയാകുന്നു. എ.ആര്‍. റഹ്മാന്‍ ആദ്യമായി റിയാദില്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഫെബ്രുവരി 21ന് ദഹിയത് നമറിലെ ജബല്‍ അജ്‌യാദ് റോഡിലെ ഡി.ഐ.ആര്‍.എ.ബി. പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

‘എആര്‍ റഹ്മാന്‍ ലൈവ് ഇന്‍ കമ്പസെര്‍ട്’ എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ പ്രഖ്യാപനം റിയാദ് ക്രൈൗണ്‍ പ്ലാസയിഫ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി എആര്‍ റഹ്മാന്‍ സദസ്സുമായി സംവദിച്ചു. അഭിഷേക് ഫിലിംസ്, വൈറ്റ് നൈറ്റ്‌സ് എന്നിവരാണ് പരിപാടിയുടെ പ്രൊമോട്ടര്‍മാര്‍. വിഷ്വലൈസ് ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ഏഷ്യന്‍ സംഗീത പരിപാടിയായി കച്ചേരി മാറുമെന്ന് സംഘാടകരായ സെന്തില്‍ വേലവന്‍, വേലു സി.ആര്‍, ഹൈഫ, നിതിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകനാണ് എ.ആര്‍. റഹ്മാന്‍. അറബ് ചലച്ചിത്ര മേഖലയിലും പ്രതിഭ തെളിയിച്ച സംഗീതജ്ഞനാണ്. ബാബ്, മുല്ല നസ്‌റുദ്ദീന്‍ എന്നീ സംഗീത ചിത്രങ്ങളില്‍ റഹ്മാന്റെ സംഗീതം അടയാളപ്പെടുത്തിയത് അറബ് ലോകത്തെ സംഗീത പ്രേമികളിലും റഹമാന്‍ സുപരിചിതനാണ്.

റഹ്മാന്‍ ഓസ്‌കാര്‍, ബാഫ്റ്റ, ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ സംഗീതസംവിധായകന്‍, റെക്കോര്‍ഡ് നിര്‍മ്മാതാവ്, പിന്നണി ഗായകന്‍, ഗാനരചയിതാവ് എന്നിവരാണ്. സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top