
റിയാദ്: പാലക്കാട് ഒയാസിസ് ബ്രൂവറി പദ്ധതി സിപിഎം-ബിജെപി സംയുക്ത മദ്യ നിര്‍മ്മാണ സംരംഭമാണെന്ന് സന്ദീപ് വാര്യര്‍. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുളള കമ്പനിയാണിത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു.

ഒയാസിസ് കമ്പനി ഉടമയ്ക്കു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന അകാലി ദള്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള കമ്പനിയാണിത്. ഇവര്‍ക്ക് ഉത്തര്‍ പ്രദേശില്‍ വന്‍കിട നിക്ഷേപമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസറ്റര്‍ ചെയ്ത നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന കമ്പനികൂടിയാണ്. മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ക്ക് ആരോപണ വിധേയരായ കമ്പനിയാണ് ഒയാസിസ്. ജല മലിനീകരണത്തിന് നടപടി നേരിട്ടിട്ടുണ്ട്. അത്തരം ഒരു കമ്പനിയെ മദ്യ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമതല നല്‍കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോച നടന്നിട്ടുണ്ട് എന്നത് സ്വാഭാവിക സംശയമാണ്.

ജലചൂഷണം നടത്തിയ കൊക്കക്കോളയും പെപ്‌സിയും കെട്ടുകെട്ടിയ പാലക്കാട് എന്തുകൊണ്ടാണ് ഇത്തരം കമ്പനിക്കു അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബിജെപി ബാന്ധവമുളള കമ്പനിയുമായി സംസ്ഥാന സര്‍ക്കാരുമായുളള ഡീലിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കണ മെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് വാര്യര്‍ റിയാദിലെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി നേതാക്കളും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.