
റിയാദ്: മുസ്ലിം വിരുദ്ധ സമീപനങ്ങളില്‍ ബിജെപിയും സിപിഎമ്മും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറിയും പ്രഭാഷകനുമായ ഉസ്മാന്‍ താമരത്ത്. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി ‘വര്‍ത്തമാന കാലത്തെ മുസ്‌ലിം ജീവിതം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു.

മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുന്നതില്‍ മോദി ഗവണ്‍മെന്റ് കാണിക്കുന്ന താല്പര്യം വര്‍ഗീയമാണ്. പുരാതനവും പ്രസിദ്ധവുമായ മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശം ഉന്നയിക്കുന്നത് തികഞ്ഞ ഫാസിസമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തി ബോധപൂര്‍വം കലാപം സൃഷ്ട്ടിക്കുവാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ആരാധനാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുവാനുള്ള നീക്കം ചെറുക്കണം. മുനമ്പം വഖഫ് ഭൂമി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുന്നത് ദുരൂഹമാണ്. ജമാഅത്ത് ഇസ്‌ലാമിയുടെ പേര് പറഞ്ഞ് കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുമേല്‍ തീവ്രവാദ ചാപ്പ കുത്തുവാനുള്ള സിപിഎമ്മിന്റെ നീക്കം അപകടകരമാണ്. ഭൂരിപക്ഷ സമൂഹത്തെ കൂടെ നിര്‍ത്തുവാന്‍ നിരന്തരം മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന ഇടത് നേതാക്കള്‍ അതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഉസ്മാന്‍ താമരത്ത് ആവശ്യപ്പെട്ടു.

ബത്ഹ അപ്പോളോ ഡി പാലസ് ഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്റ് ഖമറുദ്ധീന്‍ കുയിലന്‍ അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം കെഎംസിസി നടത്തുന്ന ചന്ദ്രിക ക്യാമ്പയിന്‍ അഷ്‌റഫ് മണ്ണിലിനെ ചേര്‍ത്ത് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. അനീര്‍ ബാബു, അഷ്‌റഫ് കല്‍പകഞ്ചേരി, അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഷമീര്‍ പറമ്പത്ത്, പി സി അലി വയനാട്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ചെയര്‍മാന്‍ ഷാഫി ചിറ്റത്തുപാറ, വൈസ് പ്രസിഡന്റ് മജീദ് മണ്ണാര്‍മ്മല, യൂനുസ് സലിം താഴെക്കോട്, നാസര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.

പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികളായ ഹംസ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ്, ജാഫര്‍ താഴെക്കോട്, ഹുസൈന്‍ ഏലംകുളം, ഷൗകത്ത് ബാലയില്‍, ഹാരിസ് മൗലവി അമ്മിനിക്കാട്, നസീര്‍ വളപുരം, ശരീഫ് തുത, ഫൈസല്‍ മണ്ണാര്‍മല, ഷാജി മേലാറ്റൂര്‍ ബഷീര്‍ കട്ടുപ്പാറ എന്നിവര്‍ നേതൃത്വംനല്‍കി. നിയോജകമണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ബുശൈര്‍ താഴെക്കോട് സ്വാഗതവും ട്രഷറര്‍ ഷിഹാബ് മണ്ണാര്‍മല നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.