
ദമ്മാം: നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശിനി ഭാരതിയ്ക്ക് നവയുഗം സാംസ്‌ക്കാരിക വേദി തുണയായി. വീട്ടുജോലിയ്ക്കു ഒരു വര്‍ഷം മുമ്പ് ഖത്തറിലെത്തിയതാണ്. സ്‌പോണ്‍സര്‍ വിസിറ്റിങ് വിസയില്‍ സൗദി അറേബ്യയിലെ നൈരിയ എന്ന സ്ഥലത്ത് എത്തിച്ചു. ഭാരതിയുടെ വിസിറ്റിങ് വിസ പുതുക്കിയിരുന്നില്ല. വിസ കാലാവധി അവസാനിച്ചതോടെ ഭാരതി നിയമവിരുദ്ധ താമസക്കാരിയായി. ഇതോടെ നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങുകയായിരുന്നു.

നാട്ടിലേക്കു മടങ്ങണമെങ്കില്‍ വിസ തീര്‍ന്നതിന്റെ ഭീമമായ സംഖ്യ പിഴ അടക്കണം. ഇതോടെ, സ്‌പോണ്‍സര്‍ നാരിയയിലെ ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകന്‍ അന്‍സാരിയുമായി ബന്ധപെട്ടു. പാസ്‌പോര്‍ട്ട് കളഞ്ഞു പോയെന്നു പറഞ്ഞു ഭാരതിയെ ഏല്‍പ്പിക്കുകയായിരുന്നു. അന്‍സാരി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ദമ്മാമിെലെത്തിയ ഭാരതിയ്ക്കു മഞ്ജു താല്‍ക്കാലിക അഭയം നല്‍കുകയും ഇന്ത്യന്‍ എംബസ്സിയെ വിവരം ധരിപ്പിക്കുകയും ചെയ്തു.

ഭാരതിയുടെ കേസില്‍ ഇടപെടാന്‍ എംബസ്സി മഞ്ജുവിന് അധികാരപത്രം നല്‍കി. നാട്ടിലേയ്ക്ക് മടങ്ങാന്‍ ഔട്ട്പാസ്സ് നേടി. ഭാരതിയെ ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തിച്ച് തമിഴ് സാമൂഹ്യപ്രവര്‍ത്തകന്‍ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് നേടി. ഫൈന്‍ അടയ്ക്കാതെ ഫൈനല്‍ എക്‌സിറ്റ് നേടിയാണ് ഭാരതി നാട്ടിലേയ്ക്ക് മടങ്ങിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.