
റിയാദ്: അംഗപരിമിതിയെ അതിജയിച്ച് 15 രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ യുവാവിന് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി. ഇലക്ട്രിക് മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന 28 വയസുകാരനായ ബീഹാര്‍ ഗയ ജില്ലയിലെ തേക്കറി സ്വദേശി മുഹമ്മദ് ഹാഷിം ഇമാമിനാണ് മലാസ് ചെറീസ് ഓഡിറ്റിറിയത്തില്‍ ഊഷ്മള സ്വീകരണം നല്‍കിയത്. കോഡിനേറ്റര്‍ ഷൈജു പച്ച ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളവും ഉദ്ഘാടനം ചെയ്തു. ട്രഷര്‍ അനസ് വള്ളികുന്നവും സെക്രട്ടറി ഹരി കായംകുളവും ചേര്‍ന്ന് ഹാഷിം ഇമാമിനെ പൊന്നാട അണിയിച്ചു.

സാജിത മന്‍സൂര്‍, സാമൂഹിക പ്രവര്‍ത്തകരായ അനില്‍ ചിറക്കല്‍, ശരീഖ് തൈക്കണ്ടി,ഉ മറലി അക്ബര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷിബു ഉസ്മാന്‍, ഉപദേശസമിതി അംഗം നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുല്‍ഫി കൊച്ചു, അന്‍വര്‍ സാദത്ത് ഇടുക്കി, സജീര്‍ സമദ്, സിജു ബഷീര്‍, എല്‍ദോ വയനാട്, നൗഷാദ് പള്ളത്ത്, നസീര്‍ അല്‍ഹൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷഫീഖ് വലിയ, റജീസ് ചൊക്ലി, നാസര്‍ വലിയകത്ത്, ഇബ്രാഹിം, റിസ്വാന്‍, വിജയന്‍ കായംകുളം, ബാദുഷ, സൈദ്, ഖൈസ് നിസാര്‍ മഹേഷ് ജയ്, രാജീവ് പണിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

40,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് അരക്കുതാഴെ ജന്മനാ ചലനം നഷ്ടപ്പെട്ട ഹാഷിം ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലാക്കി വിജയകരമായി യാത്ര തുടര്‍ന്ന് റിയാദില്‍ എത്തിയത്. 195 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷമായി തുടരുന്ന യാത്രയില്‍ 20 ശതമാനം വിമാനത്തിലും ഇതര വാഹനങ്ങളിലുമാണ് സഞ്ചരിച്ചത്. ബാക്കി 80 ശതമാനവും മുച്ചക്രവാഹനമാണ് ഹാഷിമിന് കൂട്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോ മീറ്റര്‍ ദൂരം ഇലക്ട്രിക് വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ കഴിയും. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്ന വേഗതയില്‍ എവിടെയും ബാറ്ററി റീചാര്‍ജ്ജ് ചെയ്യാനാവും. ഫുള്‍ ചാര്‍ജ്ജുളള അധിക ബാറ്ററി, ടയര്‍, അത്യാവശ്യം അറ്റകുറ്റപ്പണിക്കുളള സാമഗ്രികള്‍, വിശ്രമത്തിന് ആവശ്യമായ സാധനങ്ങളളെല്ലാം കരുതിയാണ് യാത്ര.

അപരിചിതരുടെ ട്രക്കിലും വീല്‍ ചെയര്‍ കയറ്റാന്‍ സൗകര്യമുളള വാഹനങ്ങളിലുമാണ് റോഡ് മാര്‍ഗം രാജ്യാതിര്‍ത്തികള്‍ കടക്കുക. നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കും വാഹനങ്ങളെ ആശ്രയിക്കും. ദമ്മാമില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിന് ശേഷമാണ് റിയാദിലെത്തിയത്. ഓരോ പ്രദേശത്ത് എത്തുമ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി താമസ സൗകര്യം അഭ്യര്‍ത്ഥിക്കും. കുടിലോ ടെന്റോ ഏതാണെങ്കിലും മതിയെന്നാണ് അഭ്യര്‍ത്ഥന. റിയാദ് ഹെല്പ് ഡെസ്‌കില്‍ വന്ന സന്ദേശം കണ്ടതോടെ റിയാദ് ടാക്കിസ് പ്രവര്‍ത്തകരും റിയാദില്‍ സൗകര്യം ഒരുക്കി.

ലോകത്ത് ആദ്യമായാണ് അംഗപരിമിതനായ ഒരാള്‍ ഒറ്റയ്ക്ക് ലോക സഞ്ചാരം നടത്തുന്നത്. അംഗപരിമിതരുടെ ശാക്തീകരണമാണ് യാത്രയുടെ ലക്ഷ്യം. ഓരോ രാജ്യത്തെയും അംഗപരിമിതരെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുമാണ് യാത്ര. മാത്രമല്ല, ഇവ വിശകലനം ചെയ്തു അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കന്യാകുമാരിയില്‍ നിന്നു സിയാച്ചിന്‍ വഴി ബംഗല്‍ദേശിലെത്തി. തുടര്‍ന്ന് മലേഷ്യ, തായ്‌ലന്റ്, കംബോഡിയ, വയറ്റ്‌നാം, ചൈന, റഷ്യ, ഉസ്ബക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഒമാന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് സൗദിയിലെ ദമ്മാമില്‍ എത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കുമെന്നുംഹിഷാംപറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.