Sauditimesonline

KALARI
വേദികളെ കീഴടക്കാം; വാക്കുകളുടെ മൂര്‍ച്ചകൂട്ടാം: 'കളരി'യില്‍ തിളങ്ങി പ്രവാസികള്‍

‘സ്വപ്നങ്ങള്‍ക്കും അപ്പുറം’: റിയാദ് സീസണ്‍ മൂന്നാം എഡിഷന്‍

റിയാദ്: വിനോദ വിരുന്നൊരുക്കി റിയാദ് സീസണ്‍ മൂന്നാം പതിപ്പ് ഒക്‌ടോബര്‍ 21ന് കൊടിയേറും. ‘സ്വപ്നങ്ങള്‍ക്കും അപ്പുറം’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യാന്തര സര്‍ക്കസ് കമ്പനി കാനഡയിലെ ‘സെര്‍ക് ഡു സുലൈല്‍’ ഉള്‍പ്പെടെ വന്‍ രിപാടികളോടെയാണ് പരിപാടികളു െടതുടക്കം. അമേരിക്ക, ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിന്‍, ജപ്പാന്‍, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും. റിയാദ് ബോളിവാര്‍ഡ് ഉള്‍പ്പെടെ 15 സ്ഥലങ്ങളിലാണ് വിവിധ ഈവന്റുകള്‍ ഒരുക്കിയിട്ടുളളതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കലാകാരന്‍മാരും സാംസ്‌കാരിക വിരുന്നും മൂന്നാം സീസണില്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍, ശില്പ ഷെട്ടി, പ്രഭുദേവ എന്നിവര്‍ നയിച്ച ‘ദബാംഗ്’ സംഗീത-നൃത്ത ശല്പം ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധനേടിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റസ്‌റ്റോറന്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങള്‍ നുകരാന്‍ അവസരം ലഭിക്കും. ഓരോ രാജ്യങ്ങളിലെയും കലാ, സാംസ്‌കാരിക പൈതൃകം അടുത്തറിയാനും സൗകര്യം ഉണ്ടാകും.

റിയാദ് സീസണില്‍ പുതുതായി പരിചയപ്പെടുത്തുന്ന ബോളിവാര്‍ഡ് ലോകത്തെ ഏറ്റവും വലിയ കൃത്രിമ തടാകം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. തടാകത്തില്‍ മുങ്ങിക്കപ്പല്‍ യാത്ര ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കും. കോംപാറ്റ് വില്ലേജ്, സൂപ്പര്‍ ഹീറോ വില്ലേജ് തുടങ്ങി കൗതുകം ഉണര്‍ത്തുന്ന അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. ബോളിവാര്‍ഡില്‍ നിന്ന് സമീപത്തെ ബോളിവാര്‍ഡ് ആഘോഷ വേദിയിലേക്ക് റോപ്‌വേയില്‍ സഞ്ചരിക്കാനും അവസരമുണ്ടാകും. മണിക്കൂറില്‍ 3000 പേര്‍ക്ക് റോപ്‌വേ ഉപയോഗിക്കാന്‍ കഴിയും.

ബോളിവാര്‍ഡില്‍ പുതിയ 12 റെസ്‌റ്റോറന്റുകളും കോഫി ഷോപ്പുകളും ആരംഭിക്കും. വിശാലമായ ഫുഡ് കോര്‍ട്ടിനോട് ചേര്‍ന്നുളള വേദിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. അറബി ഭാഷക്ക് പുറമെ ലോകോത്തര നാടകങ്ങള്‍ അവതരിപ്പിക്കും. ഏഴെണ്ണം സൗദി നാടകങ്ങളാണ്. വിന്റര്‍ വണ്ടര്‍ലാന്റ് പ്രദേശത്ത് അഞ്ചു പുതിയ ഗെയിമുകള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. മുറബ്ബയില്‍ എട്ട് അന്താരാഷ്ട്ര റെസ്‌റ്റോറന്റുകള്‍ സ്ഥാപിക്കും. ഭക്ഷ്യ വിഭവങ്ങള്‍, ശീതള പാനീയങ്ങള്‍, വൈവിദ്യമാര്‍ന്ന കോഫി രുചിക്കൂട്ടുകള്‍ എന്നിവക്കായി വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്.

റിയാദ് സൂ എന്ന് പേരില്‍ തയ്യാറാക്കുന്ന മൃഗശാലയില്‍ 190 ഇനങ്ങളിലായി 1300 മൃഗങ്ങളെ പ്രദര്‍ശനത്തിന് തയ്യാറാക്കും. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലിറ്റില്‍ റിയാദ്, ദി ഗ്രോവ്‌സ് എന്നിവിടങ്ങളില്‍ അവിസ്മരണീയ വിസ്മയ കാഴ്ചകള്‍ ഒരുക്കുമെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top