Sauditimesonline

watches

സോഷ്യല്‍ മീഡിയാ പരസ്യം: ലൈസന്‍സ് നേടിയില്ലെങ്കില്‍ 10 മില്യണ്‍ റിയാല്‍ പിഴ

റിയാദ്: വ്യാപാര പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും ലൈസന്‍സ് നേടണമെന്ന്് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വ്യക്തികളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പരസ്യ ധാതാവ് ഉറപ്പുവരുത്തണം. ലൈസന്‍സ് ഇല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് കമ്മീഷന്റെ മീതാഖ് പ്ലാറ്റ്‌ഫോം വഴി ലൈസന്‍സ് നേടണം. കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴി മാത്രമേ പരസ്യം നല്‍കാന്‍ അനുമതിയുളളൂ. അല്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. വിദേശികള്‍ക്കും ലൈസന്‍സ് നേടാന്‍ മനുമതിയുണ്ട്. ലൈസന്‍സിന് മൂന്നു വര്‍ഷം 15,000 റിയാലാണ് ഫീസ് അടക്കേണ്ടത്.

ഫോട്ടോഗ്രഫര്‍മാര്‍ അവരുടെ സേവനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല. വര്‍ക്ക്‌ഷോപ്പുകള്‍ സംബന്ധിച്ച പരസ്യം ചെയ്യുന്നതിനും വ്യക്തികള്‍ക്ക് ലൈസന്‍സ് വേണ്ട. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമാണ്. 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. പരസ്യത്തിനല്ലാതെ പൊതു ഉപയോഗത്തിനുളള ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വ്യക്തികളുടെ അക്കൗണ്ട് വഴി വ്യാപാര സ്ഥാപനങ്ങള്‍ പരസ്യം ചെയ്യുന്നതിന് വ്യക്തികള്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് പരസ്യ ധാതാക്കള്‍ ഉറപ്പു വരുത്തണം.

സൗദിയുടെ നിയമ വ്യവസ്ഥകള്‍ നിഷേധിക്കുക, ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുക, വ്യാജ ഓഫറുകള്‍ തുടങ്ങിയ ഉളളടക്കങ്ങള്‍ പരസ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 10 മില്യണ്‍ റിയാല്‍ വരെ പിഴ ചുമത്തും. പരമാവധി ആറു മാസം തടവ് ശിക്ഷക്കും വ്യവസ്ഥയുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top