റിയാദ്: നൂപുര നൃത്ത കലാ വിദ്യാലയം 24-ാം വാര്‍ഷികം ആഘോഷിച്ചു. നൃത്തം അഭ്യസിക്കുന്ന പതിനഞ്ച് കുട്ടികളുടെ അരങ്ങേറ്റവും നടന്നു.
വിവേക് റ്റി ചാക്കോ നൃത്ത കലാ വിദ്യാലയത്തെ പരിചയപ്പെടുത്തി. റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ഗഫൂര്‍ കൊയിലാണ്ടി, നൗഷാദ് ആലുവ, അലി ആലുവ, അയ്യൂബ് കരിപ്പടന്ന,
അബ്ദുള്‍ മജീദ് പൂളക്കാടി, കബീര്‍ പട്ടാമ്പി, പത്മിനി യു നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ ചിത്രകാരന്‍ ഷാജിത് നാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു.
കുഞ്ഞുമുഹമ്മദ് മാസ്റ്ററും കുട്ടികളും വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ഗായകരായ തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചി തുടങ്ങിയവര്‍ നയിച്ച സംഗീത വിരുന്നും അരങ്ങേറി. സംഗീത അനൂപ്, സജിന്‍ നിശാന്‍ എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.