റിയാദ് ടാക്കിസ് വനിതാദിനം

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മൈനൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു. സുബി സജിന്‍ ആമുഖ പ്രഭാഷണം നടത്തി.

റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിര്‍ന്ന വനിതകളെ പരിപാടിയില്‍ ആദരിച്ചു. ജാസ്മിന്‍ അബ്ദുല്‍ വഹാബിനെ ഷഹാന ഷഫീഖും ഷറീന സാജിദും പൊന്നാട അണിയിച്ചു. മൈമൂന അബ്ബാസിനെ സാജിത കബീറും ജിഷിന ഷൈജുവ് എന്നിവരും വല്ലി ജോസിനെ ഹസ്‌ന സുനില്‍ ബാബുവും പ്രിന്‍സി ജോസ് എന്നിവരും പൊന്നാട അണിയിച്ചു ആദരിച്ചു. ഷെറീന സാജിദ് സ്വാഗതവും സാജിത കബീര്‍ നന്ദിയും പറഞ്ഞു.

Leave a Reply