Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

എഡ്ജ് ഓഫ് ദി വേള്‍ഡ് സഞ്ചരികള്‍ക്ക് അപകടം; ഇന്ത്യന്‍ വീട്ടമ്മ ഉള്‍പ്പെടെ രണ്ട് മരണം

റിയാദ്: സൗദിയിലെ ജുബൈലില്‍ നിന്ന് റിയാദില്‍ വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മിറഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മഹാ രാഷ്ട്ര നവി മുംബൈ സ്വദേശി സരിക ജിതേന്ദ്ര (41) ആണ് മരിച്ച ഇന്ത്യക്കാരി. ഭര്‍ത്താവ് ജിതേന്ദ്രയും മക്കളും ഉള്‍പ്പെടെ എഡ്ജ് ഓഫ് ദി വേള്‍ഡ് സന്ദര്‍ശിക്കുന്നതിനാണ് റിയാദിലെത്തിയത്.

സരികയുടെ മക്കളായ നയന്‍, സര്‍വേഷ് എന്നിവരോടൊപ്പം മരിച്ച ഡ്രൈവര്‍. യാത്രക്ക് മുമ്പ് പകര്‍ത്തിയ ചിത്രം

ആഫ്രിക്കന്‍ വംശജന്റെ ഫോര്‍ വീല്‍ ജീപ്പിലാണ് ഇവര്‍ റിയാദില്‍ നിന്ന് പുറപ്പെട്ടത്. അമിത വേഗത്തില്‍ ജീപ്പ് മിറഞ്ഞാണ് അപകടം. മരിച്ച ആഫ്രിക്കന്‍ വംശജന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അപകടത്തില്‍പെട്ട ഭര്‍ത്താവ് ജിതേന്ദ്ര അവതി, മക്കളായ നയന്‍, സര്‍വേഷ് എന്നിവര്‍ സുഖം പ്രാപിച്ചുവരുന്നു. സരികയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ക്കായി കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ്‌കൊട്ടുകാടും രംഗത്തുണ്ട്,

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top