റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഥാദിഖ് ഇസ്‌ലാമിക് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുശഹീദ് ഫാറൂഖിക്ക് ആര്‍.ഐ.സി.സി യാത്രയയപ്പ് നല്‍കി. ആല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍.ഐ.സി.സിയുടെ ഉപഹാരം ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര സമ്മാനിച്ചു.
കണ്‍വീനര്‍ ഉമര്‍ ശരീഫ് അധ്യക്ഷതവഹിച്ചു. പ്രൊഫ. ഹാരിസ് ബിന്‍ സലീം, താജുദ്ദീന്‍ സ്വലാഹി, അബ്ദുല്ല അല്‍ ഹികമി, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവര്‍ പങ്കെടുത്തു. നബീല്‍ മഹമൂദ് വടകര സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.