റിയാദ്: സൗദി അറേബ്യയില്‍ ആറായിരം സ്വദേശി വനിതകള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരായി സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി. രാജ്യത്ത് 34 ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സികളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കിയതിന് ശേഷം 3.86 ലക്ഷം സ്വദേശി ഡ്രൈവര്‍മാരാണ് സേവനം അനുഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6.5 കോടി സര്‍വീസുകളാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ നടത്തിയത്.
ഓണ്‍ലൈന്‍ ടാക്‌സിയില്‍ തൊഴില്‍ കണ്ടെത്താന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന് മാനവശേഷി വികസന നിധി, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, പൊതുഗതഗാത അതോറിറ്റി എന്നിവ സംയുക്തമായി ധനസഹായം വിതരണം ചെയ്യുന്നുണ്ട്. 17 ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ധനസഹായം. ഓരോ മാസവും ചുരുങ്ങിയത് 42 സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് 2400 റിയാല്‍ ധനസഹായം ലഭിക്കും.
ഇതോടെ പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ അധിക വരുമാനം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ട്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.