Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

ട്രക് അപകടം: റിയാദില്‍ മരിച്ച അനീഷിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

റിയാദ്: നദീം-ഖുറൈസ് റോഡില്‍ വാഹനാപകടത്തില്‍ മലയാളി ട്രക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ചാലോട് പൂങ്കാവനത്തില്‍ കണിയാങ്കണ്ടി അനീഷ് കുമാര്‍ ആണ് മരിച്ചത്. 46 വയസായിരുന്നു. എതിര്‍ ദിശയില്‍ പാകിസ്ഥാന്‍ പൗരന്‍ ഓടിച്ച വാഹനം പാഞ്ഞുകയറിയാണ് അപകടം. 10 മാസം മുമ്പ് സൗദിയിലെത്തിയ അനീഷ് കുമാര്‍ 4 മാസം മുമ്പാണ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം ഡിസംബര്‍ 14ന് ഉച്ചക്ക് 1ന് കണ്ണൂര്‍ ചാലോട് തറവാട് സ്മശാനത്തില്‍ നടക്കും.

ഭാര്യ: ജിംന, മക്കള്‍ : അവന്തിക, അന്‍ഷിക, അച്ഛന്‍: പരേതനായ നാരായണന്‍, അമ്മ: കണിയാങ്കണ്ടി പത്മാവതി, സഹോദരങ്ങള്‍: സന്തോഷ് കെ കെ, സനല്‍ കെ കെ, ഷാഹിന്‍ കെ കെ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനും ഹെല്പ് ഡെസ്‌ക് റിയാദ് അംഗങ്ങളും, കണ്ണൂര്‍ കൂട്ടായ്മ്മ കിയോസ് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മെഹബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

റിഫ-നെസ്‌റ്റോ-സീടെക്‌-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക @ ▶️ https://sauditimesonline.com/qsm_quiz/part-3/

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top