Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സംയുക്ത സംരംഭത്തിന് ഷിന്‍ നിപ്പോണും എസ്എംഎചും കരാര്‍

ദുബായ്: സൗദി-ജപ്പാന്‍ കമ്പനികള്‍ സംയുക്ത സംരംഭം ആരംഭിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ഊര്‍ജോത്പാദനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, പെട്രോ കെമിക്കല്‍ മേഖലയിലെ ബൃഹത് കമ്പനികളില്‍ ഒന്നായ ജപ്പാനിലെ ഷിന്‍ നിപ്പോണ്‍ മെഷീനറിയും സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് രംഗത്തെ മുന്‍ നിര കമ്പനി എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനിയും ആണ് കരാര്‍ ഒപ്പുവെച്ചത്. ദുബായ് പാം ജുമേറയിലെ താജ് എക്‌സോട്ടിക റിസോര്‍ട്ടില്‍ ആണ് കരാര്‍ ഒപ്പുവെക്കലിന് വേദിയായത്.

ഷിന്‍ നിപ്പോണ്‍ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ, എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പ് വച്ചത്. ഷിന്‍ നിപ്പോണ്‍ മെഷീനറി കമ്പനി പ്രതിനിധികളായ കസുനാരി കൊച്ചി , ഷുജി അകിടോമോ, നഒഹിറോ മുഷിയു, എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനി ഡയറക്ടര്‍ മുഹമ്മദ് ഷബീര്‍ മുഹമ്മദ് ഹനീഫ, ഓപ്പറേഷന്‍ മാനേജര്‍ രഘു രാമന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്.

സുമിടോമോ കോര്‍പ്പറേഷന്‍ ഗ്രൂപ്പിന് കീഴില്‍ ഷിന്‍ നിപ്പോണ്‍ മെഷിനറി ലോകത്ത് ഊര്‍ജ ഉത്പാദന മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ലേമാ ടര്‍ബൈന്‍, പ്രോസസ് പമ്പ് എന്നിവ നിര്‍മ്മിക്കുന്നത് ഷിന്‍ നിപ്പോണ്‍ ആണ്. പുതിയ ധാരണ അനുസരിച് ഷിന്‍ നിപ്പോണ്‍ കമ്പനിക്ക് വേണ്ടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുക എസ് എം എച്ച് മാനുഫാക് ച്ചറിങ് ആയിരിക്കും. സൗദി വിഷന്‍ 2030 ഏറ്റെടുത്ത് മുന്നേറുന്ന സ്ഥാപനമാണ് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്ഡസ്ട്രിയല്‍ സര്‍വീസ് കമ്പനി.

സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ചതോടെ ദുബായ് എയര്‍ പോര്‍ട്ട് ഫ്രീ സോണില്‍ പുതിയ കമ്പനി വരും. ഇത് കേന്ദ്രീകരിചായിരിക്കും മിഡില്‍ ഈസ്റ്ററിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. സ്റ്റീം ടര്‍ബൈന്‍, പ്രോസസ് പമ്പ് എന്നിവ പെട്രോ കെമിക്കല്‍ പ്ലാന്റുകളിലെ ഏറ്റവും അത്യാവശ്യ ഘടകമാണ്. സൗദി വ്യവസായ മേഖലയായ ജുബൈലില്‍ സമീപ കാലത്ത് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനി പുതിയ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മാണ കേന്ദ്രം തുടങ്ങിയിരുന്നു.

വ്യവസായ ലോകത്തെ ഉപഭോക്താക്കള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച സേവനങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടിട്ടുണ്ടെന്ന് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. ഷിന്‍ നിപ്പോണുമായുള്ള സഹകരണം മിഡില്‍ ഈസ്റ്റ് ഊര്‍ജ മേഖലയില്‍ വിപ്ലവ കരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും എന്നും അദ്ദേഹം പറഞ്ഞു. സൗദി വിഷന്‍ 2030 ഏറ്റെടുത്ത് കൊണ്ടാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നും ഷിന്‍ നിപ്പോനുമായുള്ള സഹകരണം എസ് എം എച്ചിന്റെ പുതിയ നാഴിക കല്ലാണ് എന്നും ഡയക്ടര്‍ മുഹമ്മദ് ഷബീര്‍ മുഹമ്മദ് ഹനീഫ പറഞ്ഞു.

എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനിയെ പങ്കാളികളായി കിട്ടി എന്നതില്‍ അഭിമാനം കൊള്ളുന്നു എന്ന് ഷിന്‍ നിപ്പോണ്‍ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ പറഞ്ഞു. എസ് എം എച്ചുമായുള്ള തങ്ങളുടെ പങ്കാളിത്തം മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും സേവനം വ്യാപിപ്പിക്കാന്‍ ഏറെ സഹായകമാകും എന്നും ഹിറോടക സകോഡ പറഞ്ഞു.

റിഫ-നെസ്‌റ്റോ-സീടെക്‌-സൗദിടൈംസ് ലോക കപ്പ് ഫുട്‌ബോള്‍ ക്വിസ് മൂന്നാം ഘട്ടം. മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://sauditimesonline.com/qsm_quiz/part-3/ 
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top