റിയാദ്: പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഐക്യത്തോടെ സുസജ്ജരാകാന്‍ ആഹ്വാനം ചെയ്ത് സൗദി ഒഐസിസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജിദ്ദയില്‍ സമാപിച്ചു. കണ്‍വെന്‍ഷന്‍ ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയും മിഡിലിസ്റ്റ് കണ്‍വീനറുമായ റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ എളങ്കുര്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിളള മുഖ്യാഥിതിയായിരുന്നു.
വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ പരിധിയിലുളള ജിദ്ദയിലെ ജില്ലാ കമ്മറ്റികള്‍, ഏരിയ കമ്മിറ്റികളായ മക്ക, യാമ്പു, തബുക്ക് എന്നിവിടങ്ങളിലെ ഒഐസിസി മെമ്പര്‍ഷിപ്പ് വിതരണം, സംഘടനാ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
വെസ്‌റ്റേണ്‍ റീജിയണല്‍ പ്രസിഡന്റ് കെ ടി എ മുനീര്‍, ഗ്ലോബല്‍ മെമ്പര്‍മാരായ അബ്ബാസ് ചെമ്പന്‍, അലി തേക്ക്‌തോട്, മുജീബ് മൂത്തേടം, സൗദി നാഷണല്‍ മെമ്പര്‍മ്മാരായ മനോജ് മാത്യു, ഹരികുമാര്‍ ആലപ്പുഴ, മുന്‍ ഒ ഐ സി സി പ്രസിഡന്റ് മജീദ് നഹ, ജിദ്ദ ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍, ജിദ്ദ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അസ്ഹബ് വര്‍ക്കല, ജിദ്ദ മലപ്പുറം ജില്ല പ്രസിഡന്റ് ഹക്കീം പാറക്കല്‍, മക്ക ഏരിയ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, പത്തനംതിട്ട ജില്ല പ്രസിഡന്റ് അനില്‍ കുമാര്‍, യാമ്പു ഏരിയ പ്രസിഡന്റ് അഷ്‌ക്കര്‍ വണ്ടൂര്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് ഷെരീഫ് അറക്കല്‍, തബുക്ക് ഏരിയ ജ സെക്രട്ടറി രഞ്ജിത് നാരായണ്‍, കണ്ണൂര്‍ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, പാലക്കാട് ജില്ല പ്രസിഡന്റ്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സി എം അഹമ്മദ്, ഹുസൈന്‍ ചുള്ളിയോട് എന്നിവര്‍ സംസാരിച്ചു.
മിര്‍സ ഷെരീഫിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ സ്വാഗതവും നാഷണല്‍ കമ്മറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് നന്ദിയും പറഞ്ഞു.
റിഫ-നെസ്‌റ്റോ-സീടെക്-സൗദിടൈംസ് ലോക കപ്പ് ഫുട്‌ബോള്‍ ക്വിസ് മൂന്നാം ഘട്ടം. മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.