റിയാദ്: വ്യക്തി ജീവിതത്തില്‍ പ്രവാസികള്‍ പുലര്‍ത്തുന്ന ആത്മീയ സംശുദ്ധി ജീവിത വിജയത്തിന്റെ താക്കോലാണെന്ന് ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി. വിജ്ഞാന സാഗരം അല്‍ മദീന ഹൈപ്പര്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ബല്‍ ഈമാന്‍ ഇസ്ലാമിക് സംഗമത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങി നാട്ടിലെ ദൈനംദിന വിഷയങ്ങളില്‍ പ്രവാസികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു,
സംഗമത്തോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അഫ്ഫാന്‍, മുഹമ്മദ് സഫ്‌വാന്‍, ഷഹദ് മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ നഹല്‍ റയ്യാന്‍ (ഫസ്റ്റ്), ഖദീജ സത്താര്‍ (രണ്ടാം സ്ഥാനം), ആമിന ഷിഹാബ് (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.
വിജയികള്‍ക്ക് സുലൈമാന്‍ വിഴിഞ്ഞം, റഹ്മാന്‍ മുനമ്പത്ത്, സലാം ടി വി എസ്സ് (റൈസ് ബാങ്ക്), ഷാനവാസ് മുനമ്പത്ത്, നസീര്‍ ഖാന്‍ , നാസര്‍ ലെയ്‌സ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഉസാമ എളയൂര്‍, ഹാഫിസ് അമീന്‍, ഹാഫിസ് മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സത്താര്‍ കായംകുളം, സത്താര്‍ ഓച്ചിറ, സലീം സഖാഫി, അബ്ദുല്‍ സലീം അര്‍ത്തിയില്‍, അയൂബ് കരൂപ്പടന്ന, മജീദ് കരുനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ ഫത്തഹുദ്ദീന്‍ സ്വാഗതവും അഖിനാസ് എം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. അനസ്, നിയാസ്, റിയാസ് സുബൈര്‍, ജാനിസ്, മുനീര്‍, സത്താര്‍ മുല്ലശ്ശേരി, സഹദ്, മുഹമ്മദ് സുനീര്‍, ദില്‍ഷാദ് കൊല്ലം, സജീവ്, നവാബ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.