റിയാദ്: ഇറാന്‍ ഉള്‍പ്പെടെയുളള അറബ് രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ധ്രുവീകരണം അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥക്കും സുരക്ഷക്കും പ്രത്യാഘാതമുണ്ടാക്കുമെന്നും അറബ്-ചൈന ഉച്ചകോടിക്ക് ശേഷം മന്ത്രി പറഞ്ഞു.
ഇറാനുമാി മികച്ച ബന്ധം സ്ഥാപിക്കാതെ അറബ് മേഖലയില്‍ സ്ഥിരത ഉണ്ടാകില്ല. ഇറാന്‍ അയല്‍ രാജ്യവും അറബ് മേഖലയുടെ ഭാഗവുമാണ്. സ്ഥിരതയുും ജനക്ഷേമവും ലക്ഷ്യമാക്കി ഇറാനുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കാനുളള ശ്രമം തുടരുമെന്നും വിദേശ കാര്യ മന്ത്രി പ്രിന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
റിഫ-നെസ്‌റ്റോ-സീടെക്-സൗദിടൈംസ് ലോക കപ്പ് ഫുട്‌ബോള്‍ ക്വിസ് മൂന്നാം ഘട്ടം. മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക.
▶️ https://sauditimesonline.com/qsm_quiz/part-3/ ⬅️
അന്താരാഷ്ട്ര രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ് സൗദി അറേബ്യ. രാജ്യത്തിന് മികച്ച സ്ഥാനമാണ് ആഗോള തലത്തിലുളളത്. സൗദി ഉള്‍പ്പെടെയുളള അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇറാന്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. ഇത് ഗുണകരമായി പ്രതിഫലിക്കും എന്നാണ് കരുതുന്നത്.
ചൈന ലോകത്തെ പ്രധാന ശക്തിയാണ്. എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നാണ് സൗദിയുടെ നയം. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുളളത്. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, ചൈനി എന്നീ രാജ്യങ്ങളുമായി മികച്ച ബന്ധവും തന്ത്രപരമായ പങ്കാളിത്തം ഉണ്ടെന്നും അറബ് – ചൈന ഉച്ചകോടിക്ക് ശേഷം മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.