റിട്ട. അധ്യാപകന്‍ മുഹമ്മദ് സാലി നിര്യാതനായി

റിയാദ്: ടോസ്റ്റ് മാസ്റ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സലിം പളളിയിലിന്റെ ഭാര്യാ പിതാവും റിട്ട. അധ്യാപകനുമായ ഇലിപ്പക്കുളം പള്ളിയില്‍ മുഹമ്മദ് സാലി (84) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് തിരുവല്ലയിലേക്ക് മാറ്റിയത്.

ഏക മകള്‍: റസിയ സലിം. ചെറുമക്കള്‍: അമന്‍ സലിം, ഡോ. ഫാത്തിമ ഉമൈര്‍. ഖബറടക്കം ഇലിപ്പക്കുളം ജുമാ മസ്ജിദില്‍ നടക്കും.

Leave a Reply