Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

‘സബർമതി’ ഉദ്ഘാടനം ചെയ്തു

റിയാദ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ‘സബർമതി’ ഉൽഘാടനo ചെയ്തു. ഒ.ഐ.സി.സി പ്രഥമ പ്രസിഡന്റും സംഘടനയുടെ ചെയർമാനുമായ കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവ്വഹിച്ചു.

കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ, കണ്ണൂർ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ എന്നിവർ മുഖ്യാതിഥികളായി. സാംസ്ക്കാരിക പരിപാടിയിൽ വിവിധ സാമൂഹിക സംസ്ക്കാരിക സംഘടനാ പ്രവർത്തകർ സംബന്ധിച്ചു.ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒ.ഐ.സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ട്രഷറർ സുഗതൻ നൂറനാട് ,ഗ്ലോബൽ ഭാരവാഹികളായ ഷാജി കുന്നിക്കോട്,അസ്‌ക്കർ കണ്ണൂർ,എറണാകുളം ഒഐസിസി പ്രസിഡന്റ്‌ മാത്യു ജോസഫ്, കെ.എം.സി.സി ചെയർമാൻ യു.പി മുസ്തഫ, മാധ്യമ പ്രവർത്തകൻ നജീം കൊച്ചു കലുങ്ക്,സത്താർ താമരത്ത് കെഎംസിസി എന്നിവർ ആശംസകൾ നേർന്നു.

ഗ്ലോബൽ കമ്മിറ്റി ഭാരവാഹി നൗഫൽ പാലക്കാടന്റെ ആശയ ആവിഷ്ക്കാരത്തിൽ ചിട്ടപ്പെടുത്തിയ ‘സബർമതി’ എന്ന പേരിൽ മഹാത്മജിയെ ആസ്പദമാക്കി ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹിമാൻ ഡോക്യുമെന്ററിയുടെ ചിത്ര സംയോജനവും ശബ്ദവും നൽകി.

റിയാദിലെ ബത്ഹ ഡി- പാലസ് ഓഡിറ്റോറിയത്തിലെ 107-ാം നമ്പർ റൂമിലാണ് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആസ്ഥാനം ‘സബർമതി’.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ധാനത്തിനാണ് ഓഫീസിന്റെ ചുമതല.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, സെൻട്രൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്, സെക്രട്ടറിമാരായ ജോൺസൺ എറണാംകുളം, സാജൻ കടമ്പാട്, ഭാരവാഹികളായ നാസർ മാവൂർ, അൻസാർ വർക്കല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top