റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം എല്‍ എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് പ്രമുഖ ആതുരാലയം സഫ മക്ക മെഡിക്കല്‍ സെന്റര്‍ സ്വീകരണം നല്‍കി. ആതുര സേവന രംഗത്തും സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മഹലീല്‍ അല്‍ അസീരി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പിആര്‍ ഇന്‍ ചാര്‍ജ് നഹ്ദി അല്‍ റബീഹ്, യഹിയ ചെമ്മാണിയോട്, ജാബിര്‍ എ കെ, ഇല്യാസ് മറുകര, ഷിഹാബ്, ഉമ്മര്‍ കുട്ടി പനങ്ങാങ്ങര, ഇബ്രാഹീം മഞ്ചേശ്വരം എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
