ഹായില്‍: സൗദിയിലെ ഹായില്‍ ഹുലൈഫയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി നയനാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീര്‍ (30) ആണ് രമിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കിടെ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിച്ചാണ് അപകടം. അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു.
അല്‍ ഹൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിട്ടുള്ള മൃതദേഹം ഹായിലില്‍ സംസ്‌കരിക്കുന്നതിന് നിയമ നടപടി പൂര്‍ത്തിയാക്കി വരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. മാതാവ്: ജമീല, ഭാര്യ: തസ്‌ലി ബാനു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
