
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

രാജ്യത്തിന്റെ വിവധ പ്രവിശ്യകളിലുളള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക വഞ്ചന, കൈക്കൂലി എന്നിവക്കാണ് അഴിമതി വിരുദ്ധ നിയമ പ്രശാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 150 കേസുകളില്‍ 226 പേര്‍ പ്രതികളാണ്. വിദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍, അധികാര ദുരുപയോഗം, അനധികൃതമായ സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 48 പേരില്‍ 19 പേര്‍ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരാണ്. സിവില്‍ സര്‍വീസിലുളള മൂന്നു പേരും 18 പേര്‍ വ്യവസായികളുമാണ്. അറസ്റ്റിലായവരില്‍ 44 പേര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി. ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ നിന്നു അനധികൃതമായ സമ്പാദിച്ച പണവും വിലപിടച്ച വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നും അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
