
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ദന്ത ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍. എന്നാല്‍ ദന്ത സൗന്ദര്യ ചികിത്സക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 2000 റിയാല്‍ വരെയുളള ദന്ത ചികിത്സക്ക് അര്‍ഹതയുണ്ട്. പല്ല്, മോണ എന്നിവയുടെ ചികിത്സയും ഇതില്‍ ഉള്‍പ്പെടും. വര്‍ഷം ഒരു തവണ ദന്ത ശുചീകരണത്തിനും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. പോളിസി ഉടമകള്‍ക്ക് ദന്ത ചികിത്സ നിഷേധിക്കുന്നതായി പരാതി ഉയന്നതിനെ തുടര്‍ന്നാണ് വിശദീകരണം.
ഡന്റല്‍ ഇംപ്ലാന്റ്, ആര്‍ടിഫിഷ്യല്‍ ടീത് എന്നിവക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ചുളള പരാതികള്‍ 920001177 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
