
റിയാദ്: ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് ആറാം സ്ഥാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദിക്ക് നേട്ടം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും മികച്ച നിലയില്‍ പ്രതിരോധിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യവും സൗദി അറേബ്യ ആണ്. കൊവിഡ് കാലത്ത് യാത്ര ചെയ്യാന്‍ സുരക്ഷിത സ്ഥലങ്ങള്‍ എന്ന പേരില്‍ വെഗോ ട്രാവല്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് സൗദിക്ക് അംഗീകാരം.

പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ രാജ്യങ്ങളുടെ കഴിവ്, ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത, തീവ്രപരിചരണ യൂണിറ്റുകളുടെ ലഭ്യത, മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികളെ ഉള്‍ക്കൊളളാനുളള ശേഷി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോക രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
ഓസ്‌ട്രേലിയക്കാണ് ഒന്നാം സ്ഥാനം. ന്യൂസിലാന്റ്, സിംഗപ്പൂര്‍, സാംബിയ, ക്യൂബ എന്നിവക്ക് പിന്നാലെയാണ് സൗദി അറേബ്യ സ്ഥാനം നേടിയത്. സൗദിയില്‍ ഇതുവരെ ഒന്നര കോടി പിസിആര്‍ പരിശോധനകളാണ് നടത്തിയത്. ഇതില്‍ ദശാംശം ആറു ശതമാനമാണ് പോസിറ്റീവ് കേസുകള്‍. പത്തു ലക്ഷം ആളുകളില്‍ പരിശോധന നടത്തിയപ്പോള്‍ 8.8 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം പരിഗണിച്ചാണ് സൗദി അറേബ്യക്ക് ആറാം സ്ഥാനം നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
