റിയാദ്: റിയാദിലെ കരുനാഗപ്പളളി നിവാസികളുടെ കൂട്ടായ്മ നന്മ ചികിത്സാ സഹായം കൈമാറി. കരുനാഗപ്പള്ളി ഇരുപത്തിയെട്ടാം ഡിവിഷനില്‍ താമസിക്കുന്ന അര്‍ബുദത്തിന് ചികിത്സയിലുളള രോഗിയ്ക്കും ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ് തുടര്‍ചികിത്സ ആവശ്യമായ ചവറ മുക്കുതോട് സ്വദേശിയ്ക്കും കരുനാഗപ്പള്ളി കോഴിക്കോട്ടുള്ള നിര്‍ദ്ധന യുവതിയ്ക്കുമാണ് ചികിത്സാ സഹായം കൈമാറിയത്.

പ്രസിഡന്റ് മന്‍സൂര്‍ കല്ലൂര്‍, രക്ഷാധികാരിമാരായ നൗഫല്‍ കോടിയില്‍, സലീം കുനിയത്ത് എന്നിവരുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകര്‍ ഇവരുടെ വീടുകളിലെത്തി സഹായ ധനം കൈമാറി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
