ദല്‍ഹി: ജനുവരി 10 മുതല്‍ 18 വരെ ദല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി അറേബ്യ അതിഥി രാഷ്ട്രമായി പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ഊഷ്മളമാകാന്‍ പുസ്തക മേള സഹായിക്കു എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി അറേബ്യയുടെ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കള്‍, സംസ്‌കാരം, കലകള്‍ എന്നിവ ഇന്ത്യന്‍ ജനതയ്ക്ക് പരിചയപ്പെടുത്താനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. എഴുത്തുകാരുടെ സഹകരണത്തോടെ സാംസ്‌കാരിക വിരുന്നും സാഹിത്യ-വൈജ്ഞാനിക ചര്‍ച്ചകളും സംഘടിപ്പിക്കും. സൗദി അറേബ്യന്‍ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും കലാപ്രകടനങ്ങളും അവതരിപ്പിക്കും. 600ലധികം രാജ്യാന്തര പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.