ഹരിദാസിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി അല്‍ഖര്‍ജ് ഏരിയ നിര്‍വ്വാഹക സമിതി അംഗം ഹരിദാസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

23 വര്‍ഷം ഓട്ടോ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്നു. അല്‍ഖര്‍ജില്‍ കേളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ മികച്ച സംഘാടകനായിരുന്നു. കേളി ഹദ്ദാദ് യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലയിലെ കല്ലം പറമ്പ് സ്വദേശിയാണ്.

യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ടി ജി, ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ സുബ്രഹ്മണ്യന്‍, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയ്ക്ക് വേണ്ടി സെക്രട്ടറി രാജന്‍ പള്ളിത്തടം, വിവിധ യൂണിറ്റുകള്‍ക്ക് വേണ്ടി യൂണിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് ഹരിദാസന്‍ നന്ദി പറഞ്ഞു.

 

Leave a Reply