റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5212 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 750 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്‍ ആലി പറഞ്ഞു. കൊവിഡ് ഭേദമായവര്‍ക്ക് കൊവിഡ് വൈറസിനെതിരെ പ്രതിരോധ ശേഷി പൂര്‍ണമായും നേടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ കൊവിഡ് ഭേദമായവരും രണ്ടു ഡോസ് സ്വീകരിച്ചവരും നിര്‍ബന്ധമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ഭേദമായവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് നിലവിലെ സ്ഥിതിവിശേഷം. അതേസമയം, കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും ഡോ. അബ്ദുല്‍ ആലി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.