
റിയാദ്: സൗദിയില്‍ വ്യക്തിഗത സുരക്ഷ ഉറപ്പു വരുത്തുന്ന കുല്‍നാ അമന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചതായി പൊതു സുരക്ഷാ വകുപ്പ്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനാണ് ആപ്ലിക്കേഷനെന്നും അധികൃതര്‍ വ്യക്തമാക്കി. താമസാനുമതി രേഖയായ ഇഖാമ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മൊബൈല്‍ ആപ് ഉപയോഗിക്കാന്‍ കഴിയും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വ്യക്തിഗത സുരക്ഷക്കാണ് മൊബൈല്‍ ആപ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

മനുഷ്യക്കടത്ത്, ശാരീരിക-മാനസിക പീഡനം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്ക് ആപ്പിലൂടെ പരാതി സമര്‍പ്പിക്കാം. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുക, സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുക, വഞ്ചന, മോശം പെരുമാറ്റം, നിര്‍ബന്ധിത ജോലി, ലൈംഗിക വ്യാപാരം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളും ആപ്പ് വഴി പൊലീസിനെ അറിയിക്കാം.
പൊലീസ് സഹായം, ഹൈവേ സേവനങ്ങള്‍ തുടങ്ങി അടിയന്തിര ഘട്ടങ്ങളിലും ആപ് പ്രയോജനപ്പെടുത്താം. അപകടങ്ങള്‍, ഗതാഗത തടസ്സം എന്നിവ വേഗം അറിയിക്കുവാനും ആപ്ലിക്കേഷനില്‍ സൗകര്യം ഉണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
