
റിയാദ്: സൗദി അറേബ്യയില്‍ വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി പുനപരിശോധിക്കുമെന്ന് സൂചന. സമ്പദ് ഘടന സാധാരണ നിലയിലാകുന്നതോടെ വാറ്റ് കുറക്കുന്നത് പരിഗണിക്കുമെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബിപറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് 5 ശതമാനമായിരുന്ന മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. വേദനയോടെയാണ് വാറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമാനിച്ചത്. സമ്പദ് ഘടന മെച്ചപ്പെടുന്നതോടെ നികുതി പഴയ നിരക്കിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. നികുതിയുടെ മറവില്‍ കൃത്രിമം കാണിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ പൊതു വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് നികുതി വര്‍ധിപ്പിച്ചത്. ഇതു വിപണിയെ ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായ വിലക്കയറ്റവും പണപ്പെരുപ്പവും വിപണിയില്‍ പ്രകടമാണ്.
ഇതെല്ലാം വാണിജ്യ മന്ത്രാലയം പരിഗണിച്ചു വരുകയാണ്. വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
