
റിയാദ്: വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതു പോലെ അണിഞ്ഞൊരുങ്ങി ഡ്യൂട്ടിക്കെത്തിയാല്‍ പണികിട്ടും. സൗദി ആരോഗ്യ വകുപ്പ് അധികൃതരാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വസ്ത്രധാരണം സംസ്‌കാരത്തിന് അനുയോജ്യമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇറുകിയ വസ്ത്രങ്ങള്‍ പാടില്ല. ഇസ്‌ലാമിക സംസ്‌കാരത്തിന് വിരുദ്ധമായ ചിത്രങ്ങളും എഴുത്തുകളും ചഹ്‌നങ്ങളും പതിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കുണ്ട്.

പൊതു സംസ്‌കാരത്തിന് എതിരായ ഹെയര്‍ സ്‌റ്റൈല്‍ അനുവദിക്കില്ല. കൈകളില്‍ അസാധാരണമായ ചെയിന്‍ അണിയുന്നതിനും വിലക്കുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായി അണിഞ്ഞൊരുങ്ങി ഡ്യൂട്ടിയില്‍ പ്രവേശനം പാടില്ലെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ ഡ്യൂട്ടി നിര്‍വഹിക്കുകയുളളൂവെന്ന് ജീവനക്കാര്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കണം. ഇതിനു വിരുദ്ധമായി ഹാജരാകുന്നവരെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കില്ല. വകുപ്പ് മേധാവികള്‍ ഇതു പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.