റിയാദ്: പ്രതിരോധ സംവിധാനത്തോടെ സൗദിയില്‍ നിര്‍മിച്ച ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് കമ്മീഷന്‍ ചെയ്തു. സൈനിക സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ച് ബോട്ട് നിര്‍മിച്ചത്. സൈനിക വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ വിഷന്‍ 2030 പദ്ധതി വിഭാവന ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എച്ച്.എസ്.ഐ 32 ഇനത്തില്‍ പെട്ട ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ നിര്‍മിച്ചത്. ഫ്രഞ്ച് കമ്പനിയായ സി.എം.എനും സാമില്‍ ഓഫ്‌ഷോര്‍ സര്‍വീസസ് കമ്പനിസയും സഹകരിച്ചാണ് നിര്‍മാണം.
സാമില്‍ ഓഫ്‌ഷോര്‍ സര്‍വീസസ് കമ്പനി ആസ്ഥാനത്ത് നാവിക സേനാ കമാണ്ടര്‍ ജനറല്‍ ഫഹദ് അല്‍ഗുഫൈലി, ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി, പോര്‍ട്ട്‌സ് അതോറിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ സഅദ് അല്‍ഖലബ്, സാമില്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍സാമില്‍, സി.ഇ.ഒ സുഫ്‌യാന്‍ അല്‍സാമില്‍, സൗദിയിലെ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്റര്‍സെപ്റ്റര്‍ ബോട് കമ്മീഷന്‍ ചെയ്തത്.
സമുദ്ര സുരക്ഷ ഉറപ്പു വരുത്താനും തന്ത്രപ്രന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താനും ബോട്ട് മുതല്‍കൂട്ടാകുമെന്ന് നാവിക സേനാ കമാണ്ടര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.